മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ശരിയായ നടപടി.. സുധാകരന്റെ പരാമർശം തന്നെപറ്റിയല്ല രമേശ് ചെന്നിത്തല…

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത് ശരിയായ നടപടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാതിനാലാണ് ഒരു മാസത്തെ ശമ്പളം കൊടുക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് സംഭാവന നല്‍കണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന. സംഭാവന നല്‍കാന്‍ കോണ്‍ഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നല്‍കുകയായിരുന്നു വേണ്ടതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

എന്നാല്‍, സുധാകരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും തന്നെപറ്റി യാതൊരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Articles

Back to top button