മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി..സൂപ്പർവൈസിങ് ഓഫീസറായി ശ്രീറാം വെങ്കിട്ടരാമൻ..വിമർശനം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് പരാതി പരിഹാര സെല്‍ രൂപീകരിച്ച് ധനവകുപ്പ്. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക.ജോയിന്‍റ് ഡയറക്ടറും ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയുമായ ഡോ. ശ്രീറാം വി സൂപ്പർവൈസിങ് ഓഫീസറായും ധനവകുപ്പ് ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ ഒ ബി സെൽ ഇൻചാർജായും ധനവകുപ്പ് അണ്ടർ സെക്രട്ടറി അനിൽ രാജ് കെ എസ് നോഡൽ ഓഫീസറായും ധനവകുപ്പ് സെക്ഷൻ ഓഫീസർ ബൈജു ടി അസി. നോഡൽ ഓഫീസറായുമാണ് സെൽ രൂപീകരിച്ചത്.
അതേസമയം പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന് നല്‍കിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം.എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് വിവാദ നായകനായ ഒരാള്‍ക്ക് പ്രധാന ചുമതല നല്‍കിയത് ഉചിതമായോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിലയിരുത്തണമെന്നാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.