മുഖ്യമന്ത്രിക്കെതിരായ പരാമർശം..മുഖ്യമന്ത്രിയോട് മാപ്പ് പറഞ്ഞ് പി വി അൻവർ എംഎൽഎ…

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴയിൽ മുഖ്യമന്ത്രിയോട് ക്ഷമാപണം നട‌ത്തി പി വി അൻവർ എംഎൽഎ. നിയമസഭ സമ്മേളനത്തിന് പങ്കെടുക്കുന്നതിന് മുമ്പ് മാധ്യമങ്ങളുമായി പി വി അൻവർ കൂടിക്കാഴ്ച നട‌ത്തിയിരുന്നു. ഇതിനിടെ ‘മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും’ എന്ന പരാമർശം പി വി അൻവർ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണവുമായി അദ്ദേഹം രം​ഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു പി വി അൻവറിന്റെ ക്ഷമാപണം.പത്രസമ്മേളനത്തിലൽ വലിയ നാക്കുപിഴ സംഭവിച്ചു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോൾ ഓഫീസാണ് നാക്കുപിഴ സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും എന്ന പരാമർശം നടത്തിയിരുന്നു. ഒരിക്കലും അപ്പന്റെ അപ്പൻ എന്ന അർത്ഥത്തിലോ ഉദ്ദ്യേശത്തിലോ അല്ല സംസാരിച്ചത്. എന്നെ കള്ളനാക്കികൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിയല്ല, അതിന് മുകളിലുള്ള ഏതാളാണെങ്കിലും മറുപടി പറയും എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. വാക്കുകൾ അങ്ങനെയായിപ്പോയതിൽ ഖേദം പ്രകടിപ്പിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു,എന്നും പി വി അൻവർ പറഞ്ഞു.

Related Articles

Back to top button