മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതം… പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌….

രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുക്താർ അൻസാരിയെ വിഷം നൽകിയാണ് കൊലപ്പെടുത്തിയത് എന്ന കുടുംബത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തലത്തിൽ അഞ്ചംഗ ഡോക്ടർമാരടങ്ങുന്ന പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.പോസ്റ്റുമോർട്ടം നടക്കുമ്പോൾ ബന്ധുക്കളും മുറിയിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ട നടപടികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ശരീരത്തിനുള്ളിൽ വിഷം കലർന്നിട്ടുണ്ടോ എന്നറിയാൻ വേണ്ടി ആന്തരികാവയവങ്ങൾ ഫൊറൻസിക് പരിശോധനക്കയച്ചു. യു.പിയിലെ ബാന്ദ ജയിലിലായിരുന്ന മുഖ്താർ അൻസാരിയെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മരണം. റാണി ദുർഗാവതി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ മുക്താർ അൻസാരിയെ വിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്ന് മകൻ ഉമർ അൻസാരി ആരോപിച്ചിരുന്നു. തുടർന്ന് വൻതോതിലുള്ള പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. അൻസാരിയുടെ മരണത്തേത്തുടർന്ന് ഉത്തർപ്രദേശിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

Related Articles

Back to top button