മുക്കോലയിൽ ബാറിലെ ഷെഫിന് കുത്തേറ്റു…
വിഴിഞ്ഞം മുക്കോലയിലെ സ്വകാര്യ ബാറിൽ മദ്യപിക്കാനെത്തിയ സംഘത്തിലൊരാൾ എക്സിക്യുട്ടീവ് ഷെഫിനെ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട സംഘത്തിലൊരാളെ ബാർ ജീവനക്കാർ തടഞ്ഞുവെച്ച് വിഴിഞ്ഞം പോലീസിന് കൈമാറി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. വിഴിഞ്ഞം മുക്കോല മുള്ളുമുക്ക് മണലി സ്വദേശി ജി.എസ്.ഷിബുവിനാ(45)ണ് കുത്തേറ്റത്.
ഷെഫിന്റെ കഴുത്തിൽ ഇടിച്ചശേഷം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഷിബുവിന്റെ മുഖത്തും ഇടതുകൈയിലെ തള്ളവിരലിലും കുത്തേറ്റു. ഇയാൾ വിഴിഞ്ഞം ആശുപത്രിയിൽ ചികിത്സതേടി.