മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍…

വെള്ളറട. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് 1,52000 രൂപ തട്ടിയെടുത്ത കേസില്‍ ചെമ്പൂര് ചരുവിള വി. എസ് ഭവനില്‍ സതീഷ് (35) ചെമ്പൂര് വാളിയോട് കരമത്ത് കിഴക്കുംകരവീട്ടില്‍ സായിപ്പ് എന്നിവിളിക്കുന്ന സതീഷ് (40) എന്നിവരെയാണ് ആര്യങ്കോട് പൊലീസ് പിടികൂടിയത്. കരിക്കോട്ടുകുഴി സ്‌നേഹ തീരം പണമിടപാട് സ്ഥാപനത്തില്‍ 28 ഗ്രാം തൂക്കമുള്ള മുക്കുപണ്ടത്തില്‍ നിര്‍മ്മിച്ച മാല പണയം വച്ചാണ് ഇവര്‍ പണം തട്ടിയെടുത്തത്. മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപന ഉടമ പണം തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ആര്യങ്കോട് പൊലീസില്‍ പരാതി നല്‍കിയത്.ആര്യന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജീവ്, സബ് ഇന്‍സ്പക്ടര്‍ ശ്രീഗോവിന്ദ്, ഷൈലോക്ക്, വിലാസന്‍ അടങ്ങുന്ന സംഗമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button