മുകേഷിനെതിരെ നാളെ ലൈംഗിക പീഡന പരാതി നല്‍കാനൊരുങ്ങി നടി…
നടനും എംഎല്‍എയുമായ മുകേഷിനെതിരെ നാളെ ലൈംഗിക പീഡന പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍. മുകേഷിന് പുറമേ ജയസൂര്യ മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും 2 പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകും. സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിൽ മുഖേന പരാതി നൽകാനാണ് തീരുമാനം.കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ മിനുവിനെ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടു പോകുമെന്ന് മിനു അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു.
നടൻമാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്തെത്തിയത്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് നടി പറഞ്ഞു.അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്ന് മിനു പറഞ്ഞിരുന്നു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനു വെളിപ്പെടുത്തി.2008ലാണ് ജയസൂര്യയില്‍നിന്ന് മോശം അനുഭവമുണ്ടായതെന്നാണ് നടി വെളിപ്പെടുത്തിയത്. പിന്നില്‍നിന്ന് കെട്ടിപ്പിടിച്ച് അദ്ദേഹം തന്നെ ചുംബിച്ചുവെന്നും ഫ്ളാറ്റിലേക്ക് വരാന്‍ ക്ഷണിച്ചെന്നുമായിരുന്നു മിനു പറഞ്ഞത്.