മീഷോയിൽ നിന്ന് ഓർഡർ ചെയ്തത് സ്മാർട്ട് വാച്ച്.. കിട്ടിയത്…

പാലക്കാട് : ഓൺലൈൻ പർച്ചേസിങ് ആപ്പായ മീഷോ വഴി പാലക്കാട് പള്ളത്തേരി സ്വദേശി സജീഷ്, ഒക്ടോബർ ആറിന് ഒരു സ്മാർട്ട് വാച്ച് ഓർഡർ ചെയ്തു. ഒക്ടോബോർ 9ന് ഡെലിവറിയുമെത്തി. പക്ഷേ, സജീഷ് ഓർഡർ ചെയ്തതൊന്നുമല്ല വീട്ടിലെത്തിയത്. സജീവ് ഓർഡർ ചെയ്തത് 1101 രൂപ വിലയുള്ള സ്മാർട്ട് വാച്ചാണ്.

എന്നാൽ ഒക്ടോബർ ഒമ്പതിന് വീട്ടിലെത്തിയതാകട്ടെ ഒരു കഷ്ണം തുണിയും കുറച്ച് ഗോലിയുമാണ്. ക്യാഷ് ഓൺ ഡെലിവറിയായാണ് സാധനമെത്തിയത്. എന്നാൽ പണം നൽകി കഴിഞ്ഞ് ചതിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി തിരിച്ച് നൽകാൻ ശ്രമിച്ചപ്പോൾ കസ്റ്റമർ കെയറിൽ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടതെന്ന് സജീഷ് പറഞ്ഞു.

എന്നാൽ സർവ്വീസ് പ്രൊവൈഡർമാരെ വിളിച്ചിട്ടും ഫലമുണ്ടായില്ല. സോറി പറയുകയും ഇനി ആവർത്തിക്കില്ലെന്ന് ആവർത്തിച്ച് പറയുകയുമാണ് ഇവർ ചെയ്തത്. പണം തിരിച്ച് നൽകുന്നതിനെ കുറിച്ച് ഒരു പ്രതികരണവും ഉണ്ടായില്ലെന്നും സജീഷ് പറയുന്നു. ഇപ്പോൾ വാച്ചുമില്ല, നൽകിയ തുകയും തിരിച്ച് കിട്ടിയില്ല എന്ന അവസ്ഥയിലാണ് ഈ ചെറുപ്പക്കാരൻ. മീഷോയിൽ നിന്നാണ് ഓർഡർ ചെയ്തതെങ്കിലും വന്ന പാക്ക് ആമസോണിന്റേതായിരുന്നുവെന്നും സജീഷ് പറയുന്നു.

Related Articles

Back to top button