മീശ പിരിച്ചുള്ള ആ ആഘോഷം ഇനി ഇല്ല..ശിഖർ ധവാൻ വിരമിച്ചു…

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു.സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ശിഖർ തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. ഓപ്പണിങ് ബാറ്റർ എന്ന നിലയിൽ ഇന്ത്യയെ അനേകം വിജയങ്ങളിലേക്ക് നയിച്ച ഇന്നിങ്‌സുകൾ കളിച്ചിട്ടുള്ള താരത്തിന്റെ പെട്ടെന്നുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്.

‘‘തന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്!’’, ശിഖർ ധവാൻ എക്സിൽ കുറിച്ചു.

Related Articles

Back to top button