മിൽമ തൊഴിലാളി സമരം…സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ…

തിരുവനന്തപുരം: മിൽമ പ്ലാൻ്റുകളിലെ തൊഴിലാളി സമരത്തിൽ വലഞ്ഞു സംസ്ഥാനത്തെ പാൽ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാൻ്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്. സമരക്കാർക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സണെ സമരക്കാർ തടഞ്ഞുവെച്ചിരുന്നു. പ്ലാൻ്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നടന്നുവരവെയാണ് സമരക്കാർക്കെതിരെ കേസെടുത്തത്.

സമരം കടുത്തതോടെ പാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പാൽ കിട്ടാത്തത് മൂലം കടകളിൽ നിന്ന് പലരും വിളിച്ചുതുടങ്ങിയെന്ന് ഡ്രൈവർമാർ പറയുന്നു. സമരം ഉടൻ തീർന്നില്ലെങ്കിൽ സംസ്ഥാനത്തെ പാൽ സംഭരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ക്ഷീരകർഷകരെയും ഇത് പ്രതിസന്ധിയിലാക്കും. സമരക്കാരെ ഡയറി മാനേജർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും തങ്ങൾക്കെതിരെ ചുമത്തിയ കള്ള കേസ് പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കൾ

Related Articles

Back to top button