മിന്നുന്ന വിജയവുമായി ശ്രീനാരായണ സെൻട്രൽ സ്കൂൾ
മാവേലിക്കര- സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മിന്നുന്ന വിജയവുമായി ശ്രീനാരായണ സെൻട്രൽ സ്കൂൾ. പന്ത്രണ്ടാം ക്ലാസിൽ നൂറ് ശതമാനം വിജയമാണ് സ്കൂൾ നേടിയിരിക്കുന്നത്. പരീക്ഷ എഴുതിയ 69 പേരിൽ രണ്ട് പേർ എല്ലാ വിഷയങ്ങൾക്കും എവൺ ഗ്രേഡ് നേടിയാണ് വിജയിച്ചത്. ആറ് പേർക്ക് 90 ശതമാനം മാർക്കും 29 പേർക്ക് 75 ശതമാനം മാർക്കും ലഭിച്ചു. അപൂർവ്വ.ആർ, ശ്രേയസ്.എച്ച് എന്നിവരാണ് എല്ലാ വിഷയങ്ങളിലും എവൺ ഗ്രേഡ് നേടിയത്. 94.8 ശതമാനം മാർക്ക് നേടിയ അപൂർവ്വ.ആർ ആണ് സ്കൂൾ ടോപ്പർ.
പത്താം ക്ലാസിലും നൂറുമേനി വിജയമാണ് സ്കൂൾ നേടിയിരിക്കുന്നത്. പരീക്ഷ എഴുതിയ 78 കുട്ടികളും വിജയിച്ചപ്പോൾ 8 കുട്ടികൾക്ക് 5 വിഷയത്തിൽ എവൺ ഗ്രേഡ് ലഭിച്ചു. സ്വാതി ചന്ദ്ര , അപ്‌സര പ്രസാദ് , ആർദ്ര ജയപ്രകാശ് , അഭിനവ്, സന്തോഷ്, നവനീത് കൃഷ്ണ, ആർദ്ര അനിൽ, അശ്വിൻ ജി കൃഷ്ണ, ശിവദ.എം എന്നിവർക്കാണ് 5 വിഷയത്തിൽ എവൺ ഗ്രേഡ് ലഭിച്ചത്. 13 കുട്ടികൾ 90 ശതമാനത്തിന് മുകളിലും 39 കുട്ടികൾ 75 ശതമാനത്തിന് മുകളിലും മാർക്ക് നേടിയാണ് വിജയിച്ചത്. 98 ശതമാനം മാർക്ക് നേടിയ സ്വാതി ചന്ദ്രയാണ് സ്കൂൾ ടോപ്പർ.