മാഹിക്കെതിരായ മോശം പരാമർശം.. ഖേദപ്രകടനവുമായി പി.സി ജോര്‍ജ്…
കണ്ണൂര്‍: മാഹിക്കെതിരായ പരാമർശം വിവാദമായതോടെ ഖേദപ്രകടനവുമായി ബി.ജെ.പി നേതാവ് പി.സി.ജോർജ്. ദേശീയ പാത വികസിച്ചതോടെ മാഹി കൂടുതൽ സുന്ദരമായെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും മാഹിക്കാരോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പി.സി.ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.കോഴിക്കോട് എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ദേശീയ പാത വികസിച്ചതിന്‍റെ നേട്ടം പറയുന്നതിനിടെയായിരുന്നു മാഹിയെ അധിക്ഷേപിച്ചുള്ള പി.സിയുടെ പ്രസ്താവന. പിന്നാലെ പി.സി ജോർജിനെതിരെ പ്രതിഷേധം കനത്തു. സിപിഎമ്മും കോൺഗ്രസും തെരുവിലിറങ്ങി കോലം കത്തിച്ചു. മാഹി പൊലീസ് ജോർജിനെതിരെ കേസെടുത്തു. കേസിനും പ്രതിഷേധങ്ങൾക്കും പിന്നാലെ ബിജെപി പ്രാദേശിക ഘടകവും തളളിപ്പറഞ്ഞതോടെയാണ് ജോർജ് ഖേദപ്രകടനവുമായെത്തിയത്.