മാസപ്പടി വിവാദം – മുഖ്യമന്ത്രിക്കും മകൾക്കും ഇന്ന് നിർണായകം…
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ നൽകിയ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി ഇന്ന് പറയുന്നത് .മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഫെബ്രുവരി 29 നായിരുന്നു മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്.ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
രേഖകള്‍ ഉള്‍പ്പെടെ മാത്യു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ വിജിലന്‍സ് തയ്യാറായില്ല .തുടർന്ന് കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്. പിണറായി വിജയനും മകള്‍ വീണയുമടക്കം ഏഴു പേരാണ് കേസിലെ എതിര്‍കക്ഷികള്‍ .