മാവോയിസ്റ്റ് ഏറ്റുമുട്ടൽ..രണ്ട് ജവാന്മാർക്ക് വീരമൃത്യു…
ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ മോവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് ഉണ്ട്.മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ കഴിഞ്ഞ് മടങ്ങുമ്പോൾ ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.റായ്പൂർ നിവാസിയായ ഭരത് സാഹു, നാരായൺപൂർ ജില്ലയിലെ സത്യർ സിംഗ് കാംഗേ എന്നിവരാണ് മരിച്ചത്.സംഭവത്തെത്തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.