മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി..എട്ട് മാവോയിസ്റ്റുകളെ വധിച്ചു..ഒരു ജവാന് വീരമൃത്യു…
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. ഒരു ജവാന് വീരമൃത്യു. സംഭവത്തിൽ മറ്റ് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട് . അബൂജ് മാണ്ഡിലെ വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് വിവരം.
നാരായൺപൂർ, കാങ്കർ, ദന്തേവാഡ, കൊണ്ടഗാവ് എന്നീ നാല് ജില്ലകളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നക്സൽ വിരുദ്ധ ഓപ്പറേഷനു പുറപ്പെടുന്നതിനിടെയാണ് ഇന്ന് രാവിലെ അബുജ് മാന്‍ഡ് വനത്തിൽ വെടിവെപ്പുണ്ടായതെന്ന് റായ്പൂരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.