മാവേലി സ്റ്റോറിൽ ഒരു വർഷത്തെ സേവനത്തിനിടയിൽ നടത്തിയത് 5.5 ലക്ഷത്തിന്‍റെ വെട്ടിപ്പ്….. മാനേജർക്ക് 12 വർഷം തടവ്…
അടൂർ: മാവേലി സ്റ്റോറിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയ മാനേജർക്ക് 12 വർഷം തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട ജില്ലയിലെ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്ന ബേബി സൗമ്യയെ ആണ് തിരുവനന്തപുരം വിജിലൻസ് കോടതി 12 വർഷം കഠിനതടവിനും 8,07,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. ഇവർ 2007-2008 കാലഘട്ടത്തിൽ പുതുശ്ശേരി മാവേലി സ്റ്റോറിലെ ഷോപ്പ് മാനേജരായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്. ബേബി സൗമ്യ മാവേലി സ്റ്റോറിൽ നിന്നും 5,56,181 രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു വിജിലൻസിന്‍റെ കണ്ടെത്തൽ.