മാവേലിക്കര സ്വദേശിക്ക്… ആശുപത്രിയിൽ കൂടെയിരിക്കാൻ ആളില്ല….
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്താം വാർഡിൽ ചികിത്സക്കായി കിടക്കുന്ന രോഗിയാണ് നോക്കാൻ ആരും ഇല്ലാതെ കഴിയുന്നത്. തട്ടാരമ്പലം മറ്റം വടക്ക് ചക്കര കിഴക്കേതിൽമോഹൻദാസ് (74) എന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന മേൽവിലാസം.ഒരാഴ്ചയായി വാർഡ് 10 ൽ അഡ്മിറ്റാണ്. ഇദ്ദേഹത്തിൻ്റെ ബന്ധുക്കളെ അറിയുന്നവർ വിവരം അറിയിക്കണമെന്ന് എയ്ഡ്ഡ്ഡ് പോസ്റ്റ് പൊലീസ് അറിയിച്ചു. ഫോൺ: 9497975217.