മാവേലിക്കര സബ് ആർ.ടീ ഓഫീസ് ഇനി ഭിന്നശേഷി സൗഹൃദ ഓഫീസ്

മാവേലിക്കര- ശാരീരിക വിഷമകത അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്ക് അനായാസ സേവനമൊരുക്കുവാൻ മാവേലിക്കര ജോയിൻറ് ആർ.ടി.ഒ ഓഫീസ് സജ്ജമായി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്ന ഭിന്നശേഷിക്കാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് ഓഫീസ് സംവിധാനങ്ങൾ പുനക്രമീകരിച്ചത്. സേവനങ്ങൾക്ക് എത്തുന്ന ഭിന്നശേഷിക്കാർക്ക് പ്രത്യേക ഇരിപ്പിടം സജ്ജീകരിക്കുകയും അത് അവർക്കായി സംവരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സേവനങ്ങൾക്ക് എത്തുന്ന ഭിന്നശേഷിക്കാരെ മുൻഗണനയോടുകൂടി പരിഗണിക്കുവാനും ആവശ്യമെന്നാൽ വാഹനത്തിന്റെ അരികിലേക്ക് ചെന്ന് സേവനം നൽകുവാനും ജോയിൻറ് ആർ.ടി.ഓ ജീവനക്കാർക്ക് നിർദ്ദേശം നൽകി. വീൽചെയർ ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർക്ക് പടികൾ കടക്കുവാൻ ഉള്ള പ്രയാസം മുൻനിർത്തി പ്രത്യേക റാമ്പും സജ്ജീകരിച്ചിട്ടുണ്ട്. മാവേലിക്കര ജോയിൻറ് അർ.ട്ടി ഓഫീസിന്റെ ഭിന്നശേഷി സൗഹൃദമായ മുൻകാല പ്രവർത്തനങ്ങൾ മാധ്യമശ്രദ്ധയും ജനശ്രദ്ധയും നേടിയിട്ടുണ്ട്.

Back to top button