മാവേലിക്കര പുഷ്പമേള 8ന് ആരംഭിക്കും
മാവേലിക്കര: അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടെ 29ാമത് പുഷ്പമേള 8 മുതൽ 12 വരെ മാവേലിക്കര ജോർജ്ജിയൻ മൈതാനിയിൽ നടക്കും. കാർഷികോത്സവവും പുഷ്പഫല പ്രദർശനവുമാണ് സംഘടിപ്പിക്കുന്നത്. 8ന് രാവിലെ 10.30 ന് റോട്ടറി ഇൻറർനാഷണൽ ഡിസ്ട്രിക്ട് ഫോക്കസ് പ്രൊജക്ട് ചെയർമാൻ മീര ജോൺ മേള ഉദ്ഘാടനം ചെയ്യും. സൊസൈറ്റി ചെയർമാൻ അഡ്വ.തോമസ്.എം.മാത്തുണ്ണി അധ്യക്ഷനാവും. മുൻ എം.എൽ.എ എം.മുരളി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് നാടൻ കലാപരിപാടികൾ.
9ന് വൈകിട്ട് 6.30ന് കാർഷിക സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ഡോ.വി.ചിത്രരാജൻ അധ്യക്ഷനാവും. ഓൾ ഇന്ത്യ റേഡിയോ മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തും. 7.30ന് ഫ്യൂഷൻ. 10ന് രാവിലെ 10ന് പുരുഷന്മാർക്കുള്ള മത്സരങ്ങൾ, ഉച്ചയ്ക്ക് 2ന് വനിതകൾക്കുള്ള മത്സരങ്ങൾ, വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര ഉദ്ഘാടനം ചെയ്യും. ചീഫ് ടെക്നിക്കൽ അഡ്വൈസർ തോമസ് ജോൺ തേവരത്ത് അധ്യക്ഷനാവും. നോവലിസ്റ്റ് കെ.കെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7.30 ന് ഗാനമേള.
11ന് രാവിലെ 10ന് കുട്ടികളുടെ കലാമത്സരങ്ങൾ, കാർഷിക ക്വിസ്, വൈകിട്ട് 5.30ന് സമ്മാനദാന സമ്മേളനം മാവേലിക്കര സി.ഐ സി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. മേരിഫിലിപ്പ് അധ്യക്ഷയാവും. വൈകിട്ട് 7.30ന് ഗാനമേള. 12ന് വൈകിട്ട് 6ന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡൻറ് എ.ഡി.ജോൺ അധ്യക്ഷനാവും. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കർഷകശ്രീ പുരസ്കാര സമർപ്പണം നടത്തും. 7.30 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.