മാവേലിക്കര പുഷ്പമേള ആരംഭിച്ചു

മാവേലിക്കര: അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ 29ാമത് പുഷ്പമേള മാവേലിക്കര ജോര്‍ജ്ജിയന്‍ മൈതാനത്ത് ആരംഭിച്ചു. സൊസൈറ്റി പ്രസിഡന്റ് എ.ഡി.ജോണ്‍ പതാക ഉയര്‍ത്തി. റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഫോക്കസ് പ്രൊജക്ട് ചെയര്‍മാന്‍ മീര ജോണ്‍ മേള ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ അഡ്വ.തോമസ്.എം.മാത്തുണ്ണി അധ്യക്ഷനായി. മുന്‍ എം.എല്‍.എ എം.മുരളി മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.കൃഷ്ണകുമാരി, അനിവര്‍ഗീസ്, കെ.എം.മാത്തന്‍, അഡ്വ.കെ.ജി.സുരേഷ്, റോയി ജോര്‍ജ്ജ്, ഐസക് തോമസ്, തോമസ് ജോണ്‍ തേവരേത്ത്, ബിന്ദു ജോര്‍ജ്ജ്, പരമേശ്വര പണിക്കര്‍, ഡോ.ചിത്ര രാജന്‍, സാംകുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സാക്ഷിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു.

നാളെ വൈകിട്ട് 6.30 കാര്‍ഷിക സമ്മേളനം എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍മാന്‍ ഡോ.വി.ചിത്രരാജന്‍ അധ്യക്ഷനാവും. ഓള്‍ ഇന്ത്യ റേഡിയോ മുന്‍ പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര മുഖ്യപ്രഭാഷണം നടത്തും. 7.30ന് ഫ്യൂഷന്‍. 10ന് രാവിലെ 10ന് പുരുഷന്മാര്‍ക്കുള്ള മത്സരങ്ങള്‍, ഉച്ചയ്ക്ക് 2ന് വനിതകള്‍ക്കുള്ള മത്സരങ്ങള്‍, വൈകിട്ട് 6ന് സാംസ്‌കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന്‍ മധു ഇറവങ്കര ഉദ്ഘാടനം ചെയ്യും. ചീഫ് ടെക്‌നിക്കല്‍ അഡൈ്വസര്‍ തോമസ് ജോണ്‍ തേവരത്ത് അധ്യക്ഷനാകും. നോവലിസ്റ്റ് കെ.കെ.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 7.30 ന് ഗാനമേള.

11ന് രാവിലെ 10ന് കുട്ടികളുടെ കലാമത്സരങ്ങള്‍, കാര്‍ഷിക ക്വിസ്, വൈകിട്ട് 5.30ന് സമ്മാനദാന സമ്മേളനം. മാവേലിക്കര സി.ഐ സി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. മേരിഫിലിപ്പ് അധ്യക്ഷയാവും. വൈകിട്ട് 7.30ന് ഗാനമേള, 12ന് വൈകിട്ട് 6ന് സമാപന സമ്മേളനം. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡന്റ് എ.ഡി.ജോണ്‍ അധ്യക്ഷനാവും. നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കര്‍ഷകശ്രീ പുരസ്‌കാര സമര്‍പ്പണം നടത്തും. 7.30 ന് നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും.

Related Articles

Back to top button