മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ് ‘ഇ.ഡി. അന്വേഷണം വിപുലമാക്കുന്നു.

മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ 2016 ഡിസംബറിൽ നടന്ന 60 കോടിയിൽ പരം രൂപാ യുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപ കൂട്ടായ്മയ്ക്ക് വേണ്ടി ബി.ജയകുമാർ ഹൈക്കോടതിയിൽ കൊടുത്ത റിട്ടി നെ തുടർന്ന് 2020ൽ ഇ.ഡി. ആരംഭിച്ച അന്വേഷണം പ്രധാന പ്രതികളുടെ ബന്ധുക്കളിലേക്കും വ്യാപിപ്പിക്കുന്നു.

 കഴിഞ്ഞ ദിവസങ്ങളിൽ  പ്രതികളുടെ ബന്ധുക്കൾ അടക്കം 12 പേരെ കൊച്ചിയിലെ ഇ ഡി. ഓഫീസിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തുകയാണ്. മുമ്പ് രേഖപ്പെടുത്തിയ മൊഴികളിൽ വ്യക്തത വരുത്താനാണ് ഇതെന്ന് സൂചന.
 2016 ഡിസംബറിൽ വെളിച്ചത്തു വന്ന തട്ടിപ്പ് 2017 ഏപ്രിൽ ആണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കഴിഞ്ഞ 7 വർഷമായി അന്വേഷണം പൂർത്തിയാകത്തി തിനാൽ നിക്ഷേപകർ ഹൈക്കോടതിയിൽ കേസ് കൊടുത്തു. സമയബന്ധിതമായി അന്വേഷണം പൂർത്തികരിക്കാൻ കോടതി നിർദ്ദേശം കൊടുത്തിരുന്നു. അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്നും, നടപടികൾ പുരോഗമിക്കുന്നുണ്ടന്നും അന്വേഷണ ഉദ്യോഗസ്ഥന്മാർ കോടതിയിൽ റിപ്പോർട്ടു നൽകുന്നു. പക്ഷേ, പണം നഷ്ടപ്പെട്ട നിക്ഷേപകർക്ക് തങ്ങളുടെ പണം തിരികെ കിട്ടാൻ ആവശ്യമായ നടപടികൾ ഒന്നും തന്നെ നിറവേറ്റാൻ സർക്കാറിൻ്റെയോ, സഹകരണ വകുപ്പിൻ്റെയോ ഭാഗത്തുനിന്നോ ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതികളുടെ പേരിൽ ജപ്തി നടപടികൾ സ്വീകരിക്കാൻ സഹകരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടു നാലു വർഷം കഴിഞ്ഞു. അതും അനന്തമായി നീളുകയാണ്. രോഗ ചികത്സയ്ക്ക് പോലും പണം കിട്ടാതെ പല നിക്ഷേപകരും ബുദ്ധിമുട്ടുന്നു. മക്കളുടെ വിവാഹം വീടു പണി എന്നിവയ്ക്കു സ്വരൂപിച്ച പണം നഷ്ടപ്പെട്ട നിക്ഷേപകർ ദിവസേന ബാങ്കിൽ കയറി ഇറങ്ങുന്ന കാഴ്ച ദയനീയമാണ്.  

പക്ഷേ 2024 മാർച്ചു മുതൽ 6 മാസത്തേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തികരിക്കാൻ വീണ്ടും കാലാവധി നീട്ടി നൽകാൻ കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം ഇ.ഡി അന്വേഷണവും പുരോഗമിക്കുന്നു നിക്ഷേപകർ തങ്ങളുടെ പണം എന്ന് കിട്ടുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Related Articles

Back to top button