മാവേലിക്കര കൊല്ലകടവിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു.. മകനെ കാണാതായി…

മാവേലിക്കര: കൊല്ലകടവിൽ ഓട്ടോറിക്ഷ അച്ചൻകോവിൽ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മകനെ കാണാതായി. വെണ്മണി കൊഴുവല്ലുർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വെണ്മണി മൂന്നാം വാർഡ് വലിയപറമ്പിൽ ഷൈലേഷിന്റെ ഭാര്യ ആതിര എസ്.നായർ (31) ആണു മരിച്ചത്. ഇവരുടെ മകൻ മൂന്ന് വയസ്സുള്ള കാശിനാഥനെയാണ് കാണാതായത്. ഓട്ടോയിലുണ്ടായിരുന്ന 5 പേരിൽ ഒരു കുഞ്ഞുൾപ്പെടെ മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി. കാശിനാഥനായി ഫയർ ഫോഴ്സും പോലിസും തിരച്ചിൽ നടത്തുകയാണ്.

Related Articles

Back to top button