മാവേലിക്കരയിൽ വൻ കഞ്ചാവ് വേട്ട… രണ്ട് മുന്ന് മാസം കുടുമ്പോൾ നാട്ടിൽ പോകും… ചെട്ടികുളങ്ങര ഭാഗത്ത്…

മാവേലിക്കര- കഞ്ചാവുമായി ബീഹാർ സ്വദേശി മാവേലിക്കയിൽ പിടിയിൽ. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കഞ്ചാവ് പിടികൂടിയത്. ബിഹാർ പരേറിയ റുപ് നാരായണ റൗട്ട് (45) നെയാണ് 10 കിലോ കഞ്ചാവുമായി ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാവേലിക്കര പൊലിസും ചേർന്ന് പിടികുടിയത്.ഇയാൾ രണ്ട് മുന്ന് മാസം കുടുമ്പോൾ നാട്ടിൽ പോയിരുന്നു. മടങ്ങി വരുമ്പോളെല്ലാം വൻ തോതിൽ കഞ്ചാവ് കൊണ്ടുവരാറുണ്ട്. ചെട്ടികുളങ്ങര ഭാഗത്താണ് ഇയാൾ ഇത് വിൽപ്പന നടത്തിയിരുന്നത്. ബീഹാറിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് അമിത ലാഭം ഉണ്ടക്കി വിൽപന നടത്തുന്നതായി ജില്ലാ പൊലിസ് മേധാവി എം.പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ബി.പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. സി.ഐ ശ്രിജിത്ത്, എസ്.ഐ നൗഷാദ്, അൻവർ സാബിത്ത്, നിസാർ, എ.എസ്.ഐ സജിമോൾ, എസ്.സി.പി.ഓ സിയാദ്, വിജിത്, എച്ച്.ജി അച്ചൻകുഞ്ഞ് എന്നിവരാണ് പ്രതിയെ പിടികുടിയത്.

Related Articles

Back to top button