മാവേലിക്കരയിൽ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം…

മാവേലിക്കര തഴക്കരയിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇളകിവീണ് രണ്ടുപേർ മരിച്ചു.നിർമാണ ജോലിയിലുണ്ടായിരുന്ന പ്രദേശവാസികളായ മാവേലിക്കര കല്ലുമല പുതുച്ചിറ ആനന്ദൻ (കൊച്ചുമോൻ – 50), ചെട്ടികുളങ്ങര പേള സ്വദേശി സുരേഷ് (55) എന്നിവരാണ് മരിച്ചത്.ഒരാൾക്ക്പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ പെട്ടവരെ ഉടൻ തന്നെ മാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്.ഏത് വിധത്തിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മതിയായ സുരക്ഷാ ക്രീകരണങ്ങൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button