മാവേലിക്കരയിൽ… കാലാവധി കഴിഞ്ഞ് 6 മാസം പിന്നിട്ട പുട്ടുപൊടി വില്‍പ്പനക്ക്….
മാവേലിക്കര: കാലാവധി കഴിഞ്ഞ് ആറ് മാസം പിന്നിട്ട പുട്ടുപൊടി വില്‍പ്പന നടത്തിയതായി പരാതി. തഴക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന മറ്റം തെക്ക് കല്ലംപറമ്പില്‍ കൃഷ്ണന്‍കുട്ടി വാങ്ങിയ പുട്ടുപൊടികളാണ് പരാതിയ്ക്ക് ആധാരം.
ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കരയംവട്ടത്തെ ഒരു കടയിൽ നിന്ന് 500 ഗ്രാമിന്റെ ഏവീസ് ബ്രാന്‍ഡിന്റെ രണ്ട് കവര്‍ പുഞ്ച്പുട്ടുപൊടി വാങ്ങിയത്. തിങ്കളാഴ്ച പുട്ട് പാകം ചെയ്തു കഴിക്കവെ അരുചി ഉണ്ടായതാണ് കലാവധി തീയതി പരിശോധിക്കാന്‍ കാരണമായതെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. ബാച്ച് നമ്പര്‍ 71ല്‍ ഉള്‍പ്പെട്ട പുട്ടുപൊടിയുടെ കാലാവധി 28-12-2023ല്‍ അവസാനിച്ചതും ബാച്ച് നമ്പര്‍ 169ല്‍ ഉള്‍പ്പെട്ട രണ്ടാമത്തെ കവറിന്റെത് 28-04-2024ല്‍ അവസാനിച്ചതുമാണ്. സംഭവത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി, ഭക്ഷ്യസുരക്ഷാ വകുപ്പ്, മാവേലികര നഗരസഭ ആരോഗ്യ വിഭാഗം എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.