മാവേലിക്കരയിൽ എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ്…ചാരായവും, കോടയും, വിദേശമദ്യവും പിടിച്ചു….പ്രതികൾ പിടിയിൽ…

മാവേലിക്കര: ആലപ്പുഴയിൽ ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായും, കോടയും, വാറ്റുപരണങ്ങളും, ഇന്ത്യൻ നിർമിത വിദേശമദ്യവും പിടികൂടി. നേരത്തെയും അബ്കാരി കേസിൽ പ്രതികളായിരുന്ന ചിലർ വീണ്ടും എക്സൈസ് സംഘത്തിന്റെ പിടിയിലായി.
പെരിങ്ങാല മേനാമ്പള്ളി ചാലുംപാട്ടു വടക്കേതിൽ ഗോപിക്കുട്ടൻ എന്ന് വിളിക്കുന്ന ഓമനക്കുട്ടൻ, പത്തിയൂർ കിഴക്കുംമുറിയിൽ കോവിക്കലേടത്ത് തെക്കേതിൽ ജഗതമ്മ,കണ്ണമംഗലം ആഞ്ഞിലിപ്ര രാജീവ് ഭവനത്തിൽ രാജു എന്നിവരെയാണ് മാവേലിക്കര എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.എസ്. കൃഷ്ണരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.

ഓമനക്കുട്ടന്റെ പക്കൽ നിന്നും, അഞ്ച് ലിറ്റർ ചാരായവും, 50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും, ജഗതമ്മയുടെ കൈയിൽ നിന്ന് ഇന്ത്യൻ നിർമിത വിദേശ മദ്യവും പിടിച്ചെടുത്തു. അഞ്ച് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് രാജുവിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ മൂന്ന് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button