മാവേലിക്കരയിൽ അരും കൊല… കുറത്തികാട് അമ്മയുടെ കഴുത്ത് ഞെരിച്ചു മകൻ….

മാവേലിക്കര : കുറത്തികാട് അമ്മയെ മകൻ കഴുത്ത് ഞെരിച്ചു കൊന്നു. രമ (55) ആണ് മരിച്ചത്. മകൻ നിധിൻ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മദ്യ ലഹരിയിലെത്തിയ മകൻ നിധിൻ അമ്മയെ കൊല്ലുകയായിരുന്നു. ഇവരെ നിരന്തരമായി ഉപ​ദ്രവിക്കാറുണ്ടെന്ന് അയൽക്കാ‍ർ പറഞ്ഞു.

സംഭവ സ്ഥലത്തുവച്ചുതന്നെ രമ മരിച്ചു. പിന്നാലെ നിധിൻ പുറത്തുപോയി. പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നിധിനെ കസ്റ്റഡിയിലെടുത്തു. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പലപ്പോഴും ഇവ‍ർ അയൽ വീടുകളിലാണ് രാത്രി കിടന്നിരുന്നത്. പണം ആവശ്യപ്പെട്ടായിരുന്നു ഉപദ്രവിച്ചിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.

Related Articles

Back to top button