മാവേലിക്കരയില്‍ വന്‍ കഞ്ചാവ് വേട്ട… 21 കിലോ കഞ്ചാവുമായി പിടിയിലായത് ഇക്രുവും പക്രുവും…. പിടിയിലായവര്‍ ലഹരി പാര്‍ട്ടികളിലെ സ്ഥിര സാന്നിധ്യങ്ങള്‍…..

മാവേലിക്കര: 21 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍ എടുത്തു. അഞ്ച് ലക്ഷം രൂപക്ക് മുകളില്‍ ചില്ലറ വില്‍പന നടത്താവുന്ന കഞ്ചാവാണ് പിടികൂടിയത്. മാവേലിക്കര പ്രായിക്കര കണ്ടെത്തിച്ചിറയില്‍ താജു (30), മാവേലിക്കര മണക്കാട് കളിയിക്കവടക്കത്തില്‍ വിനീത് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മാവേലിക്കര – ചെങ്ങന്നൂര്‍ കേന്ദ്രികരിച്ചുള്ള ലഹരിവില്‍ വിൽപനയുടെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. അന്തര്‍സംസ്ഥാന ബന്ധമുള്ള ലഹരിമാഫിയയിലെ കണ്ണികളായ ഇവര്‍ ആഡംബര വാഹനങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ച് ലഹരി മരുന്നുകള്‍ കടത്താറാണ് പതിവ്. ഒന്നാം പ്രതിയായ താജു എഞ്ചിനീയറിംഗ് ബിരുദധാരിയും രണ്ടാം പ്രതി വിനീത് എം.ബി.എ ബിരുദധാരായുമാണ്. ആഡംബര ജീവിതംനയിക്കുന്നതിനു വേണ്ടിയാണ് ലഹരി മരുന്നുകള്‍ കടത്തി വില്‍പ്പന നടത്തി വന്നിരുന്നത്.
ഇക്രു എന്നും പക്രു എന്നും ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇവര്‍ ലഹരി പാര്‍ട്ടികളിലെ സ്ഥിര സാന്നിധ്യമാണ്. ഇവരുടെ വിതരണ ശൃംഖലയിലെ കണ്ണി ആയവരെ കുറിച്ച് ആലപ്പുഴ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വ്യക്തമായ സൂചനലഭിച്ചിട്ടുണ്ട്. ചില്ലറ വില്‍പന അഞ്ച് ഗ്രാം പായ്ക്ക് 500 രൂപക്കാണ് വില്‍പനനടത്തിയിരുന്നത്. അഞ്ച് ലക്ഷം രൂപക്ക് മുകളില്‍ വില്‍പന നടത്താവുന്ന ഗഞ്ചാവാണ് പിടികൂടിയത്. സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ഗഞ്ചാവ് വില്‍പന നടത്താറുണ്ടെന്ന് ഇവര്‍ പറയുന്നു. ഇന്റലിജന്‍സ് ബ്യൂറോയും മാവേലിക്കര എക്‌സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓണത്തോടനുബന്ധിച്ച് വില്‍പനക്കായി സൂക്ഷിച്ചിരുന്ന 21 കിലോ കഞ്ചാവ് പിടികൂടിത്. ആഡംബര ബൈക്കുകളില്‍ എത്തുന്ന യുവാക്കള്‍ക്ക് നല്‍കുവാനായി ചില്ലറ വില്‍പനക്ക് പോകാന്‍ തയ്യാറെടുക്കവെയാണ് കാറില്‍ നിന്നും ഇവരെ പിടികൂടിയത്.

റെയ്ഡിന് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ എക്‌സൈസ് ഇന്‍സ്പക്ടര്‍ ഏ.ഫെമിന്‍, ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ഐ.ഷിഹാബ്, ജി ഗോപകുമാര്‍, ജി.അലക്‌സാണ്ടര്‍, എം.അബ്ദുല്‍ ഷുക്കൂര്‍ എന്നിവരെ കൂടാതെ റെയ്ഞ്ച് ഓഫീസില്‍ നിന്നും എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.സജു, പ്രിവന്റീവ് ഓഫീസര്‍ വി.ബെന്നി മോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു ഷിബു, പ്രതീഷ്.പി.നായര്‍, വി.അരുണ്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിമ്മി കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button