മാവൂരിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി….

മാവൂർ ഊർക്കടവ് റെ​ഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ചയാണ് ജലീലിനെ കാണാതായത്. പിന്നീട് ഊര്‍ക്കടവ് പാലത്തിന് താഴെ ഇദ്ദേഹത്തിന്റെ പഴ്സും ഫോണും കണ്ടെത്തി. ഇതിന് പിന്നാലെ മീഞ്ചന്ത അഗ്‌നിരക്ഷാ സേനയും മാവൂര്‍ പൊലീസും ചേര്‍ന്ന് രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയോടെ തിരച്ചില്‍ വ്യാപിപ്പിച്ചു. അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ ടീമും ഉദ്യമത്തില്‍ പങ്കാളികളായെങ്കിലും ജലീലിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് തിരച്ചില്‍ പുനരാരംഭിക്കാനിരിക്കവേയാണ് മൃതദേഹം റെഗുലേറ്ററിന് സമീപം കണ്ടെത്തിയത്.ഇയാൾ പുഴയിൽ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

Related Articles

Back to top button