മാളുകളിലും റസ്റ്റോറന്‍റുകളിലുമൊന്നും ഫോൺ നമ്പർ കൊടുക്കുന്നതത്ര സേഫല്ല…കാരണമിതാണ്…
എന്താവശ്യത്തിന് പോയാലും അവിടെ ഫോൺ നമ്പർ കൊടുത്തിട്ട് വരുന്നത് പതിവാണല്ലോ.പലപ്പോഴും നമ്മുടെ ബാങ്ക്, യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പരുകളാകും നല്‍കുക. എന്നാൽ മാളുകളിലും റസ്റ്റോറന്‍റുകളിലുമൊന്നും ഫോൺ നമ്പർ കൊടുക്കുന്നത് അത്ര സേഫ് അല്ലെന്നാണ് പൂനെ സപ്ലൈ ഓഫീസ് പറയുന്നത്. എസ്എംഎസിലൂടെയും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കോളുകളിലൂടെയും തട്ടിപ്പുകൾ വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി സ്ഥാപനങ്ങളിൽ നിന്നും ക്രിമിനലുകൾക്ക് നമ്പർ വേഗത്തിൽ കൈക്കലാക്കാനാകും. വ്യക്തിയുടെ സമ്മതമില്ലാതെ നമ്പർ പങ്കിടുന്നത് ക്രിമിനൽ കുറ്റമാണെന്ന് ജില്ലാ സപ്ലൈ ഓഫീസ് പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.