മാളികപ്പുറം സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത്….
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തി തീയറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് ‘മാളികപ്പുറം’. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് നടന്‍ ദീലിപിനെ ആയിരുന്നുവെന്ന് അഭിലാഷ് പിള്ള പറയുന്നു. ദിലീപ് ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് അഭിലാഷ് പിള്ള ഇക്കാര്യം തുറന്നു പറഞ്ഞത്.