മാളവിക ജയറാം ഗുരുവായൂരിൽ വിവാഹിതയായി….

നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂരിൽ വിവാഹിതയായി.ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം.നവനീത് ഗിരീഷാണ് വരൻ .അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.

പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്നു.ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.ചുവന്ന സാരിയില്‍ അതിസുന്ദരിയായിരുന്നു മാളവിക. നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.പ്രേക്ഷരുടെ ഇഷ്ടതാരകുടുബമാണ് ജയറാമിന്റേത് .അതുകൊണ്ട് തന്നെ അവരുടെ ഓരോ സന്തോഷങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

Related Articles

Back to top button