മാലിന്യത്തോട്ടില്‍ എല്ലാം മറന്ന് രക്ഷാപ്രവര്‍ത്തനം…..ഫയർ ഫോഴ്സ് സംഘത്തിന് വിദഗ്ധ പരിശോധന…

തിരുവനന്തപുരം: രണ്ട് ദിവസം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തില്‍ മുങ്ങിത്താണായിരുന്നു ഫയര്‍ ഫോഴ്‌സ് സംഘത്തിന്റെ രക്ഷാപ്രവര്‍ത്തനം. പിന്നാലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോവളത്ത് വിശാലമായ കടല്‍ക്കുളിയും കഴിഞ്ഞാണ് ജോയിക്ക് വേണ്ടി മലിനജലത്തില്‍ കഴിഞ്ഞവര്‍ മടങ്ങിയത്.

പകര്‍ച്ചവ്യാധിയും എലിപ്പനിയും എല്ലാം പിടിപെടാന്‍ സാധ്യതയുള്ളതായിരുന്നു രക്ഷാപ്രവര്‍ത്തനം. ശനിയാഴ്ച രാവിലെ 11 മുതല്‍ തിങ്കളാഴ്ച രാവിലെ ജോയിയുടെ മൃതദേഹം കിട്ടുന്നത് വരെ അതി ദുര്‍ഘടമായ രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ഇവരെല്ലാം. 40 അംഗ സംഘം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി. വിദഗ്ധ പരിശോധനയും ചികിത്സയും വേണമെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് എത്തിയത്. ത്വക്ക് രോഗ വിഭാഗത്തിലും ഇഎന്‍ടിയിലും എല്ലാം പരിശോധന നടത്തി.

Related Articles

Back to top button