മാന്നാർ കല കൊലപാതകം..പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു…
മാന്നാർ കല വധക്കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് അനുപമ എസ്.പിള്ളയുടേതാണ് ഉത്തരവ്.ഇരമത്തൂർ ജിനു ഭവനത്തിൽ ജിനു ഗോപി (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരാണ് പ്രതികള്‍. പ്രതികളുടെ ജാമ്യഹർജി നാളെ പരിഗണിക്കും.കലയുടെ ഭർത്താവും മുഖ്യ പ്രതിയുമായ അനിൽ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.