മാന്നാർ കല കൊലക്കേസ്..പ്രതി അനിൽ വാട്സ്ആപ്പ് വഴി ബന്ധുക്കളെ ബന്ധപ്പെടുന്നതായി കണ്ടെത്തൽ…

മാന്നാറിലെ കല വധക്കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനിൽ വിദേശത്തുനിന്നു പുതിയ വാട്സാപ് നമ്പർ വഴി നാട്ടിൽ ബന്ധുക്കളെ ബന്ധപ്പെടുന്നതായി കണ്ടെത്തി അന്വേഷണസംഘം.ഈ പുതിയ നമ്പർ ഉപയോ​ഗിച്ച് ഇയാൾ വീട്ടുകാരിൽ നിന്ന് അന്വേഷണ വിവരങ്ങൾ അറിയുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിക്കാൻ കേരള പൊലീസ് ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇയാളെ നാട്ടിലെത്തിക്കൽ അത്ര എളുപ്പമല്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

അടുത്തിടെ ചുമതലയേറ്റ ചെങ്ങന്നൂർ ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തതോടെ നടപടികൾ ഊർജിതമാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.അടുത്ത ദിവസം അന്വേഷണ സംഘം യോഗം ചേർന്നു പുരോഗതി ചർച്ച ചെയ്യും.

Related Articles

Back to top button