മാനസിക വെല്ലുവിളിയുള്ള പെൺകുട്ടിക്ക് പീഡനം..വിമുക്ത ഭടൻ അറസ്റ്റിൽ….
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടൻ അറസ്റ്റിൽ.കുമ്പളങ്ങി പഴങ്ങാട് കോച്ചേരി വീട്ടിൽ തോമസ് (67) ആണ് പിടിയിലായത്.യുവതിയെ പീഡിപ്പിച്ച ശേഷം പ്രതി കടന്നുകളഞ്ഞിരുന്നു .തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത് .
കുമ്പളങ്ങി എസ്ഐ പി.എം.സുനീറിന്റെ നേതൃത്വത്തിലുള്ള സംഘം എരമല്ലൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് തോമസിനെ പിടികൂടിയത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.