മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നു…സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കേസുമായി 24കാരൻ….
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ പരാതിയുമായി കനേഡിയൻ യുവാവ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ വമ്പന്‍ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾക്കെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. ഇവയുടെ ഡിസൈനുകൾ അവയോട് ആസക്തി വളർത്താൻ കാരണമാകുന്നുവെന്നും അത് ഉപയോക്താക്കളുടെ മാനസികാരോഗ്യത്തെയും ക്രിയേറ്റിവിറ്റിയെയും ബാധിക്കുന്നുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മോൺട്രിയയിൽ നിന്നുള്ള 24കാരനാണ് പരാതിക്കാരൻ. 2015 മുതൽ ടിക്ടോക്, യൂട്യൂബ്, റെഡിറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കുന്നതായി പരാതിയിൽ പറയുന്നു. ഇവയുടെ ഉപയോഗം തന്റെ കഴിവുകളുടെ പുരോഗതിയെയും പ്രവർത്തനങ്ങളെയും ശാരീരിക – മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചുവെന്നും പരാതിയിൽ പറയുന്നു.