മാതാപിതാക്കളെ ലക്ഷ്യം വച്ച് പുതിയ തട്ടിപ്പ്….മക്കള്‍ കേസിലാണെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യം….
തിരുവനന്തപുരം: ഓണ്‍ലൈന്‍ രംഗത്തെ തട്ടിപ്പിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമ്പോഴും പുതിയ തട്ടിപ്പ് അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ഇത്തരം സംഘങ്ങള്‍.മക്കളുടെ പേരില്‍ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പുതിയ രീതി.നിരവധിപേരാണ് കഴിഞ്ഞ മാസത്തിനുള്ളില്‍ ഇത്തരം തട്ടിപ്പിന് ഇരയായത്.ചിലര്‍ ശ്രദ്ധാപൂര്‍വ്വം ഇടപെട്ടതിനാല്‍ തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റ് ചിലര്‍ തട്ടിപ്പിന് ഇരയാവുകയും ചെയ്തു.
വിഷയം ആവര്‍ത്തിച്ചതോടെ തട്ടിപ്പന്റെ ഗൗരവം കണക്കിലെടുത്ത് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ പരമാവദി ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.കൂട്ടികളുടെ കാര്യമായതിനാല്‍ തന്നെ രക്ഷിതാക്കള്‍ കൂടുതല്‍ ചിന്തിക്കാതെ തട്ടിപ്പിനിരയാകുന്നുവെന്നതാണ് പുതിയ രീതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നത്.