മാട്ടുപ്പെട്ടി ജലാശയത്തിൽ സോളാര്‍ ബോട്ടുകള്‍ റെഡി..30 പേര്‍ക്ക് സഞ്ചരിക്കാം…

മാട്ടുപ്പെട്ടി ജലാശത്തിൽ ഇനി സോളാർ ബോട്ടുകളിലേറി കറങ്ങാം. മാട്ടുപ്പെട്ടിയിൽ വിനോദ സഞ്ചാരികള്‍ക്കായി സോളാര്‍ ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതല്‍ മാട്ടുപ്പെട്ടി ജലാശയത്തില്‍ ഒരേ സമയം 30 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സോളാര്‍ ബോട്ടുകള്‍ എത്തിച്ചു. ഹൈഡല്‍ ടൂറിസം വകുപ്പ് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ ഗലേറിയ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. വരുമാന പങ്കാളിത്തവും ഇരു കൂട്ടരും ഉറപ്പാക്കും.

Related Articles

Back to top button