മാംസ വിൽപനയ്ക്കും ഉച്ചഭാഷിണിക്കും വിലക്കേർപ്പെടുത്തി…
പൊതുഇടങ്ങളിൽ മാംസ വിൽപനയ്ക്ക് വിലക്കേർപ്പെടുത്തി സർക്കാർ. ഇതു സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് നിർദേശം നൽകി. പ്രഥമ മന്ത്രിസഭ യോഗത്തിനു പിന്നാലെയാണ് തീരുമാനം വന്നത്. മാംസ വിൽപ്പനക്കുള്ള വിലക്കിന് പുറമെ ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും അനിയന്ത്രിതമായ ഉച്ചഭാഷിണി ഉപയോഗത്തിനും മധ്യപ്രദേശ് സർക്കാർ വിലക്കേർപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് പുതിയ നിയമം വന്നത്.