മഹിള കോൺഗ്രസ് സിഗ്നേച്ചർ ക്യാമ്പയ്ൻ
മാവേലിക്കര: സിദ്ധാർത്ഥിനെ ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ കണ്ണുനീരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ്സ് നൂറനാട് മാവേലിക്കര ബ്ലോക്ക് കമ്മറ്റികൾ സംയുക്തമായി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡി.സി സി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പ്രസിഡൻ്റ് ചിത്രാമ്മാൾ അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി അനിതസജി, മണ്ഡലം പ്രസിഡൻ്റ് സുനിത, നൂറനാട് ബ്ലോക്ക് പ്രസിഡൻ്റ് നിഷ നസീർ, സംസ്ഥാന ഉപദേശക സമിതിഅംഗം കുഞ്ഞുമോൾ രാജു, ജില്ലാ വൈസ് പ്രസിഡൻ്റ് കൃഷ്ണകുമാരി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് അനി വർഗ്ഗീസ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ, നൈനാൻ സി.കുറ്റിശ്ശേരി, ശാന്തി അജയൻ, ലാലിബാബു,അമ്പിളി, സജിത, വൽസല, രാധാമണി, മേരി ജോൺ, ഉമാദേവി, എമിലി കുട്ടപ്പൻ, സ്മിത, ഇന്ദു രാജ്, ശശികല, ആൻസി, ജസ്റ്റിൻസൺ പാട്രിക്, മറിയാമ്മ കോശി, മാത്യു കണ്ടത്തിൽ, രാജലക്ഷ്മി, നസീർ, പ്രിയങ്ക മനു, സൗമ്യ, രംഗൻ.പി തുടങ്ങിയവർ പങ്കെടുത്തു. റജിൻ എസ് ഉണ്ണിത്താൻ രചിച്ച നൊമ്പരം എന്ന കവിത ചടങ്ങിൽ ആലപിച്ചു. പരിപാടിയുടെ ഭാഗമായി പ്രകടനവും നടന്നു.