മഹാത്മാ​ഗാന്ധിക്കെതിരായ പരാമർശം..വീണ്ടും വിവാദത്തിൽ കങ്കണ..പറഞ്ഞത് എന്തെന്നോ?…

നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട് വീണ്ടും വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിക്കെതിരായ പരാമർശത്തിനു പിന്നാലെ നടിക്കെതിരെ ​വിമർശനം ശക്തമാകുന്നു.​ഗാന്ധിജയന്തി ദിനത്തിൽ കങ്കണ നടത്തിയ പരാമർശമാണ് വിവാദമായത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരം അർപ്പിച്ചുള്ള ഇൻസ്റ്റ​ഗ്രാം പോസ്റ്റിലായിരുന്നു ​ഗാന്ധിയെ ഇകഴ്ത്തിയുള്ള പരാമർശം. ‘രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ’- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.

തുടർന്നുള്ള പോസ്റ്റിൽ, രാജ്യത്ത് ശുചിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പറഞ്ഞ കങ്കണ അതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.ഗാന്ധിക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ട്.’ഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. കങ്കണയുടെ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ അവർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്’- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘രാഷ്ട്രീയം അവരുടെ വേദിയല്ല. രാഷ്ട്രീയം ഒരു ​ഗൗരവമായ കാര്യമാണ്. പറയുന്നതിന് മുമ്പ് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button