മസാല ബോണ്ട്…ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും….

എറണാകുളം: മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരി​ഗണിക്കും. മസാല ബോണ്ട് കേസിൽ തനിക്ക് ഇനി കൂടുതലൊന്നും പറയാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ഫിനാൻസ് ഡിജിഎം ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ഇഡി ഇന്ന് കോടതിയെ അറിയിക്കും. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കിഫ്ബിയുടെ കൈവശമാണുള്ളതെന്നും തനിക്ക് കൂടുതലൊന്നും നൽകാനില്ലെന്നുമായിരുന്നു ഐസക്ക് നേരത്തെ കോടതിയിൽ വ്യക്തമാക്കിയത്.

Related Articles

Back to top button