മഴ മുന്നറിയിപ്പിൽ മാറ്റം..ഇന്ന് റെഡ് അലർട്ട് ഇല്ല..പകരം….

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു.പകരം തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലയിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട് ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button