മഴ മുന്നറിയിപ്പിൽ മാറ്റം..മഴ വീണ്ടും കനക്കും..മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്…
സംസ്ഥാനത്ത് മഴ വീണ്ടും കണക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.