മഴ കുറയുന്നു….ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലർട്ട്…

തിരുവനന്തപുരം: കേരളത്തിൽ മഴ ഭീഷണി ഒഴിയുന്നു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്നും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

Related Articles

Back to top button