മഴ കനക്കുന്നു..ബാണാസുരസാഗർ അണക്കെട്ട് തുറക്കും…

സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ ശക്തമായതോടെ വയനാട്ടിൽ ബാണാസുരസാഗർ അണക്കെട്ട് തുറക്കുമെന്ന് അധികൃതർ . നാളെ രാവിലെ 8.00 നാണ് ഷട്ടറുകൾ തുറക്കുക. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സെക്കൻഡിൽ 8.5 ക്യൂബിക് മീറ്റർ ജലമാണ് അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുക.

അതേസമയം കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്ന് 756.62 മീറ്ററിലെത്തി. ഇതിനേ തുടർന്ന് ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 757.50 മീറ്ററിൽ എത്തിയാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഏതു സമയത്തും ഡാമിന്റെ ഷട്ടറുകൾ തുറക്കാനും സാധ്യതയുണ്ട്.

Related Articles

Back to top button