മഴയില്‍ വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…..

തിരുവനന്തപുരം: പോത്തൻകോട്, വീടിന്‍റെ ചുമരിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയിൽ കുതിർന്ന ചുമരാണ് ഇടിഞ്ഞുവീണത്.
പുതിയ വീട് പണിതതാണ് ഇവര്‍. ഇതിനിടെ പഴയ വീട് ഇടിച്ച് മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മഴ കനത്തത്. ഇതോടെ പഴയ വീട് പൊളിക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചു. ഈ ഭാഗങ്ങള്‍ മഴ ശക്തിപ്പെട്ടതോടെ കുതിര്‍ന്നുപോകാൻ തുടങ്ങി. അപകടം മനസിലാക്കാതെ ഇന്ന് രാവിലെ ഇവിടെ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതാണ് ശ്രീകല. ഈ സമയത്താണ് അപകടം നടന്നത്.

Related Articles

Back to top button