മ​ഴ​ക്കാ​ല​ത്ത് പോലും കുടിവെള്ളമില്ല.. മു​ട്ടം പ്രദേശവാസികൾ പ്രതിസന്ധിയിൽ…

മു​ട്ടം: മ​ഴ​ക്കാ​ല​ത്ത്​ പോ​ലും കു​ടി​വെ​ള്ളം ലഭിക്കാ​തെ പ്രതിസന്ധി നേരിടുകയാണ് മു​ട്ടം പ്രദേശവാസികൾ. അ​മ്പാ​ട്ട് കോ​ള​നി, മാ​ത്ത​പ്പാ​റ കോ​ള​നി, മു​ട്ടം ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം. പൈ​പ്പി​ലെ ചോ​ർ​ച്ച​യും വാ​ൽ​വ് ത​ക​രാ​റു​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങാ​ൻ കാരണം. മു​ട്ടം ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ വാ​ൽ​വ് ത​ക​ർ​ന്ന് ചോ​ർ​ച്ച തുടങ്ങിയി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും വാ​ൽ​വ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വാ​ൽ​വ് ത​ക​രാ​ർ മൂ​ലം മു​ട്ടം കോ​ട​തി, ടൗ​ൺ, മാ​ത്ത​പ്പാ​റ മേ​ഖ​ല​ക​ളി​ലേ​ക്ക് പൈ​പ്പ് തു​റ​ക്കു​മ്പോ​ൾ തു​ട​ങ്ങ​നാ​ട് മേ​ഖ​ല​ക​ളി​ലേ​ക്കും വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്. ഇ​ത് കാരണം ഉ​യ​ർ​ന്ന പ്രദേശങ്ങ​ളി​ലേ​ക്ക് വെ​ള്ളം എ​ത്തു​ന്നി​ല്ല.

മു​ട്ടം പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്. ചോ​ർ​ച്ച ആ​രം​ഭി​ച്ച് മാ​സ​ങ്ങ​ൾ ആ​യെ​ങ്കി​ലും പ​രി​ഹാരമുബഡായിട്ടില്ല. അ​ടി​യ​ന്തി​ര​മാ​യി വാ​ൽ​വും ചോ​ർ​ച്ച​യും മാ​റ്റി കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പെ​ടു​ന്നു.

Related Articles

Back to top button