മലയിടിഞ്ഞ് അപകടം..മൂന്ന് പേർ മരിച്ചു..എട്ടുപേർക്ക് പരുക്ക്…

മലയിടിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം.എട്ട് പേർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലെ ചിർബാസയിലാണ് അപകടം ഉണ്ടായത്.കേദാർനാഥ് യാത്രയ്ക്ക് പോയവരാണ് അപകടത്തിൽ പെട്ടത്. ഉത്തരാഖണ്ഡിലെ കേദാർനാഥ് ഹൈക്കിംഗ് റൂട്ടിലേക്കുള്ള പാറകൾ ഉരുണ്ടുവീണാണ് അപകടം ഉണ്ടായത്. ഞായറാഴ്ച ഗൗരി കുണ്ഡിന് സമീപത്തുവെച്ചായിരുന്നു സംഭവം.

വിവരമറിഞ്ഞ് ഉടൻ തന്നെ രക്ഷാസംഘം സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എക്‌സ് പോസ്റ്റിലൂടെ മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button